'ഡയപ്പർ'..!!പരസ്യക്കമ്പനികൾ ഹീറോ ആക്കിയ വില്ലൻ!ഡയപ്പർ നിയന്ത്രണത്തിൻെറ ആവശ്യകത എന്തെന്നറിയാം



നിത്യോപയോഗ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നായി ഡയപ്പർ മാറിക്കഴിഞ്ഞു. അല്ലെങ്കിൽ പരസ്യക്കമ്പനികൾ അങ്ങനെ മാറ്റിക്കഴിഞ്ഞു എന്നു പറയുന്നതാകും ഉചിതം. ഏതു പ്രായം വരെയുള്ള കുട്ടികൾക്കാണ് ഡയപ്പർ അഭികാമ്യം, ഏതുപ്രായത്തിൽ ഡയപ്പർ ഉപയോഗം നിർത്തണം (Diaper Weaning) എന്നൊക്കെ അറിയാത്തവരാണ് ഏറിയ  പങ്കും. നാലു വയസ്സിലും ഡയപ്പർ ധരിപ്പിക്കുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ളത് യാഥാർഥ്യം. കേവലം സൗകര്യം മാത്രം മുൻനിർത്തി ഡയപ്പർ ഉപയോഗിക്കുമ്പോൾ അതിലൂടെ കുട്ടിക്ക് ഭവിക്കുന്നതെന്തെന്ന് നമ്മൾ അറിയാതെ പോകുന്നുണ്ട്. നമ്മുടെ അജ്ഞത കുട്ടിയുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വസ്തുത ഏവരും മനസ്സിലാക്കേണ്ടതുണ്ട്.

Image result for sigmund freud images
ഡയപ്പർ ഉപയോഗം കുട്ടികളുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു

സൈക്കോഅനാലിസിസിൻെറ  (Psychoanalysis) പിതാവ് എന്നറിയപ്പെടുന്ന വിശ്വ വിഖ്യാതനായ ഓസ്ട്രിയൻ ന്യൂറോളജിസ്റ്റ് (Austrian neurologist)  സിഗ്മണ്ട് ഫ്രോയിഡ്(Sigmund Freud) അദ്ദേഹത്തിൻെറ പ്രസിദ്ധമായ സൈക്കോസെക്ഷ്വൽ(Psychosexual theory) തിയറിയിൽ അഞ്ചു വ്യത്യസ്ത ഘട്ടങ്ങളെ കുറിച്ചു വിവരിക്കുന്നുണ്ട്. ഒരു മനുഷ്യൻെറ വ്യക്തിത്വ വികാസം അഞ്ചു ഘട്ടങ്ങളിലൂടെയാണ് രൂപപ്പെടുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അവ ഇങ്ങനെയാണ്.
  1. ഓറൽ സ്റ്റേജ് (Oral Stge)
  2. എയ്നൽ സ്റ്റേജ് (Anal Stage)                            
  3. ഫാലിക് സ്റ്റേജ് (Phallic Stage)
  4. ലാറ്റെൻസി സ്റ്റേജ് (Latency Stage)
  5. ജനീറ്റൽ സ്റ്റേജ് (Genital Stage)
 ഒരു മനുഷ്യൻ തൻെറ ജനനം മുതൽ മേൽപറഞ്ഞ ഓരോ സ്റ്റേജിലൂടെയും  അതാതു ക്രമത്തിൽ കടന്നു പോകുന്നവരാണ്. ജനിച്ചത് മുതൽ ആദ്യത്തെ ഒന്നര വയസ്സ് വരെയുള്ള കാലഘട്ടം ഓറൽ സ്റ്റേജുo, ഒന്നര വയസ്സ് മുതൽ മൂന്നു വയസ്സ് വരെയുള്ള കാലഘട്ടം രണ്ടാമത്തെ സ്റ്റേജ് ആയ എയ്നൽ സ്റ്റേജുo ആണ്. മൂന്നു മുതൽ ആറു വയസ്സുവരെ മൂന്നാമത്തെ സ്റ്റേജ് ആയ ഫാലിക് സ്റ്റേജിലൂടെ ഒരു മനുഷ്യൻ കടന്നു പോകുന്നു. ആറു വയസ്സ് മുതൽ പ്രായപൂർത്തിയാകുന്നത് വരെ ലാറ്റെൻസി സ്റ്റേജ് ആണ്. അതിനു ശേഷം പിന്നീടങ്ങോട്ടു ജീവിതാന്ത്യം വരെ അവസാന സ്റ്റേജ് ആയ ജനീറ്റൽ സ്റ്റേജിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും ചില നിക്ഷിപ്ത ലക്ഷ്യങ്ങൾ നിറവേറ്റേണ്ടതായിട്ടുണ്ട്. അവ കൃത്യമായും കുട്ടിക്ക് സംതൃപ്തി (Satisfaction) നൽകിയും ആണ് പൂർത്തീകരിക്കുന്നതെങ്കിൽ ആ പ്രത്യേക ഘട്ടം കുട്ടി വിജയകരമായി പിന്നിട്ടു എന്നു കണക്കാക്കാം. അല്ലാത്ത പക്ഷം ഭാവിയിൽ കുട്ടിക്ക് വ്യക്തിത്വ വൈകല്യം സംഭവിക്കാം എന്നാണ് ഫ്രോയിഡ് പറയുന്നത്.  

മേൽപറഞ്ഞ ഓരോ ഘട്ടത്തെയും അദ്ദേഹം ഓരോ ശരീര ഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന് ആദ്യത്തെ ഘട്ടമായ ഓറൽ സ്റ്റേജ്,  വായയുമായി (Mouth) ബന്ധപ്പെട്ടതാണ്. ഈ ഘട്ടത്തിൽ കുട്ടിയുടെ സംതൃപ്തി ചപ്പുക (sucking) എന്നതാണു. അത് മുലപ്പാൽ ആകാം, കൈ വിരലാകാം, കളിപ്പാട്ടമാകാം എന്തുമാകാം. Sucking (ചപ്പുക/ഈമ്പുക) എന്നുള്ളതാണ് ഈ ഘട്ടത്തിലെ കുട്ടിയുടെ വിനോദം (pleasure). ഈ വിനോദത്തിനു എന്തെങ്കിലും തടസ്സം നേരിട്ടാൽ അവിടെ fixation (നിന്നുപോകുക/ഉറച്ചു പോകുക എന്നൊക്കെ അർത്ഥം പറയാം) സംഭവിക്കുന്നു.(ഓരോ ഘട്ടത്തിലും നിക്ഷിപ്തമായിട്ടുള്ള ഈ വിനോദോപാദികളെ (pleasure) ഫ്രോയിഡ് ലൈംഗികത (Libido) എന്ന വാക്കുകൊണ്ട് നിർവചിക്കുന്നു. എന്തിനു, നമ്മുടെ വൈക്കം മുഹമ്മദ് ബഷീർ പണ്ടു പറഞ്ഞ ചൊറിയുന്നിടത്ത് മാന്തുമ്പോൾ കിട്ടുന്ന ആ സുഖമില്ലേ അതിനെയും libido ആയിട്ടാണ് ഫ്രോയിഡ് പറയുന്നത്).ഇങ്ങനെ ഓറൽ സ്റ്റേജിൽ  fixation സംഭവിച്ച ആളുകൾക്ക് പിന്നീട് നഖം കടിക്കുക (Nail Bite) , പുക വലിക്കുക (Smoking), കൈ വിരൽ ചപ്പുക(Thump sucking) , അമിത ഭക്ഷണം കഴിക്കുക(Over Eating) മുതലായ സ്വഭാവ വൈകല്യങ്ങൾ കൂടുതലായും കാണപ്പെടുന്നു എന്നു പഠനങ്ങൾ പറയുന്നു. മുതിർന്ന കുട്ടികളിലെ വിരൽ ചപ്പൽ (Thump Sucking) എന്തുകൊണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ. അതുകൊണ്ടാണ് ഒരുവയസ്സിനു താഴെ പ്രായമുള്ള കുട്ടി വിരൽ ചപ്പുമ്പോൾ അതിനെ തടയരുതെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. 

ഒന്നര വയസ്സ് പൂർത്തിയാകുന്നതോടെ കുട്ടി പതുക്കെ രണ്ടാം ഘട്ടമായ എയ്നൽ സ്റ്റേജിലേക്ക് (Anal Stage) കടക്കുന്നു. ഇവിടെയാണ് നമ്മുടെ വിഷയത്തിൻെറ പ്രസക്തി ഒളിഞ്ഞു കിടക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഘട്ടത്തിൽ കുട്ടിയുടെ സംതൃപ്തി (Anal Gratification) മലദ്വാരവുമായി (Anus) ബന്ധപ്പെട്ടു കിടക്കുന്നു. ഈ കാലയളവിൽ കുട്ടിക്ക് ലഭിക്കുന്ന സംതൃപ്തി അവൻെറ വിസർജ്യാവയവങ്ങളുടെ മേലുള്ള നിയന്ത്രണമാണ് (Bowel Control).  തന്നിൽ നിന്നു അടർന്നു വീഴുന്ന വിസർജ്യത്തിൻെറ  നിറവും വലിപ്പവും, രൂപവും ഒക്കെ താരതമ്യം ചെയ്യുന്ന കുട്ടികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അവയെ ജീവനുള്ള കഥാപാത്രങ്ങളാക്കി കഥകൾ മെനയുന്ന കുട്ടികളും ഉണ്ട്. അയ്യേ എന്തൊക്കെയാണീ പറയുന്നതെന്ന് പറഞ്ഞു ഇനി നിങ്ങൾ അവരെ വിലക്കരുത്. അവരുടെ ആസ്വാദന വേളയാണത് എന്നു ഇനി മറന്നു പോകുകയുമരുത്. പുറത്തേക്ക് തള്ളപ്പെടുന്ന മാലിന്യം തൻെറ ഒരു വ്യക്തി സ്വത്തായിട്ടാണ് കുട്ടി കാണുന്നത്. അതിൻെറ മേലുള്ള അധികാരം തൻേറതാണെന്ന ഉടമസ്ഥ ബോധം കുട്ടിയിൽ ജനിക്കുന്നു. വിസർജ്യാവയവങ്ങളുടെ മേൽ കുട്ടി കൈവരിക്കുന്ന നിയന്ത്രണം ഭാവിയിൽ അവനു കൊടുക്കുന്ന ആത്മ ബലം ചെറുതൊന്നുമല്ല. ആത്മവിശ്വാസവും (Self Confidence), വൃത്തിയും (Cleanliness), അടുക്കും ചിട്ടയും (orderliness) ഉള്ളവരാക്കി കുട്ടികളെ മാറ്റാൻ കെൽപ്പുള്ള അതി പ്രധാനപ്പെട്ട ഒന്നര വർഷക്കാലമാണ് ഇതെന്ന് ഫ്രോയിഡ് പറയുന്നു. ഈ കാലയളവിൽ കുട്ടിയുടെ വിസർജ്ജന വേള അത്യന്തം ആന്ദകരമായിരിക്കണം. നിർബന്ധിച്ചോ ഭീഷണിസ്വരത്തിലോ ഈയവസരത്തിൽ മുതിർന്നവർ കുട്ടിയോട് പെരുമാറരുത്. അനവസരത്തിൽ അസ്ഥാനത്ത് കുട്ടി വിസർജിച്ചു പോകാനിടയായാൽ യാതൊരു കാരണവശാലും പരിഹസിക്കുകകയോ ദേഷ്യപ്പെടുകയോ ചെയ്യുകയുമരുത്. ഈ ഘട്ടത്തിൽ fixation സംഭവിക്കുക വഴി ഭാവിയിൽ ദുർവാശിക്കാരനും (rigid), അടുക്കും ചിട്ടയുമില്ലാത്തവനും (Disordered) ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഫ്രോയിഡ് പറയുന്നു 
  
ഡയപ്പർ ഏങ്ങനെ വില്ലനാകുന്നു 
18 മാസം മുതൽ 24 മാസം വരെയുള്ള കാലയളവിൽ (ഒന്നര വയസ്സു മുതൽ രണ്ടു വയസ്സു വരെ) ഡയപ്പർ നിർത്തൽ  (Diaper Weaning) ചെയ്യുന്നത് ഉത്തമമെന്നു പഠനങ്ങൾ പറയുന്നു. നമ്മുടെ നാട്ടിലെ അവസ്ഥ ഇങ്ങനെയാണോ?നാല് വയസ്സായ കുട്ടിക്കും ഡയപ്പർ ഉപയോഗിക്കുന്ന അമ്മമാർ നിരവധിയാണ്. വിസർജ്യാവയവങ്ങളുടെ മേലുള്ള നിയന്ത്രണം കുട്ടിക്ക് തന്മൂലം നഷ്ടപ്പെടുന്നു. രണ്ടു വയസ്സുകാരൻ ഡയപ്പർ മുക്തനാണെന്ന് പറയുന്ന അമ്മ എത്രയേറെ അഭിമാനിക്കുന്നുവോ അത്രയേറെ മാനസിക ക്ലേശം അനുഭവിക്കുന്നവരാണ് നാലാം വയസ്സിലും ഡയപ്പർ ഉപയോഗിക്കുന്ന കുട്ടിയുടെ അമ്മ. ഒന്ന് മാറി ഒന്ന് മാറി ഡയപ്പർ വെക്കുക വഴി തൻെറ മലവും മൂത്രവും പുറത്തേക്ക് തള്ളപ്പെടുന്നതെങ്ങനെയെന്നു കാണുവാനോ മനസ്സിലാക്കുവാനോ ഉള്ള സാഹചര്യം കുട്ടിക്ക് നഷ്ടപ്പെടുന്നു. ഇതും മേൽപറഞ്ഞ വിനോദത്തിൻെറ (Pleasure) പട്ടികയിൽ വരുന്നതാണ്. ഡയപ്പർ അമിതമായി ഉപയോഗിക്കുന്ന  കുട്ടിക്ക് എപ്പോ വേണമെങ്കിലും ഏതു സാഹചര്യത്തിലും തൻെറ കാര്യം സാധിക്കാം. തന്മൂലം ശെരിയായ രീതിയിൽ ഡയപ്പർ നിർത്തൽ (diaper weaning) പ്രക്രിയ നടക്കാത്ത കുട്ടിക്ക് വിസർജിക്കാനുള്ള തൻെറ തോന്നൽ സാഹചര്യം അനുകൂലമല്ലാത്തിടത്ത് ഒന്ന് വൈകിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കാതെ വരുന്നു.  
Potty Training Tips: Everything You Want to Know to Get Started

കുട്ടികളിലെ ഈയൊരു പ്രതിസന്ധി കൂടിവരുന്നതായിട്ടാണ് കണ്ടു വരുന്നത്. ഏത് വയസ്സുവരെ ഡയപ്പർ ഉപയോഗിക്കണം, എപ്പോ നിർത്തണം, ഡയപ്പർ ഉപയോഗം മൂലം കുട്ടിയിൽ വന്നു ഭവിക്കുന്ന സ്വഭാവ വൈകല്യങ്ങൾ എന്തൊക്കെയാണ്, തുടങ്ങിയ കാര്യങ്ങളുടെ മേലുള്ള വ്യക്തതക്കുറവാണ് ഇതിൻെറ മുഖ്യ കാരണം.Toilet training നേക്കാൾ മുഖ്യമാണ് diaper weaning (ഡയപ്പർ നിർത്തൽ പ്രക്രിയ) എന്നു വിദഗ്ദർ പറയുന്നു. 

ചെറിയൊരു കാലയളവിൽ അല്പമൊന്നു പരിശ്രമിച്ചാൽ മാറ്റിയെടുക്കാവുന്ന ഈ ശീലം നമ്മുടെ മക്കളുടെ ഭാവിയെ നല്ല രീതിയിൽ മാറ്റിമറിക്കാനുതകുന്ന വലിയൊരു മുതൽക്കൂട്ടായിരിക്കും എന്നു വ്യക്തമാക്കുവാനാണ്  ഈ ബ്ലോഗ് ലക്‌ഷ്യം വെയ്ക്കുന്നത്. വിചിത്രമായിട്ടും ചിലപ്പോൾ വൈകൃതമായിട്ടും തോന്നിയേക്കാവുന്ന അവരുടെ ചിന്തകളെ നിയന്ത്രിക്കാനും ശാസിച്ചു നേരെയാക്കാനും മുതിരുന്ന ഒരു typical രക്ഷാകർതൃത്വത്തിൽ നിന്നും നാം മാറേണ്ട സമയം കഴിഞ്ഞു. അവർ ചിന്തിക്കട്ടെ...കഥകൾ മെനയട്ടെ...അങ്ങനെ ബാല്യം തളിർക്കട്ടെ!! 

























15 comments:

Powered by Blogger.